07:32pm 22 November 2026
NEWS
സംവിധായകൻ ശങ്കറിൻ്റെ മകൻ നായകനാകുന്ന ചിത്രത്തിലും മമിതാ ബൈജു...
24/03/2025  04:00 PM IST
സംവിധായകൻ ശങ്കറിൻ്റെ മകൻ നായകനാകുന്ന ചിത്രത്തിലും മമിതാ ബൈജു...

തമിഴ് സിനിമയിലെ മികച്ച, ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനാണ് ശങ്കർ. ഇദ്ദേഹത്തിൻ്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ 'ഇന്ത്യൻ-2', 'ഗെയിം ചേഞ്ചർ', എന്നീ ചിത്രങ്ങൾ  പ്രതീക്ഷിച്ചത്ര വിജയമായില്ല. ശങ്കറിനെ പോലെത്തന്നെ ശങ്കറിന്റെ മകൾ അദിതി ശങ്കറും, മകൻ അർജിത്തും സിനിമയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന വ്യക്തികളാണ്. 'വിരുമൻ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ നടിയായി പ്രവേശിച്ച അദിതി ശങ്കർ തുടർന്ന്  'മാവീരൻ',  'നേസിപ്പായ' തുടങ്ങിയ  സിനിമകളിലും നായകിയായി അഭിനിയിച്ചു. മകൻ അർജിത്ത് സംവിധായകൻ  എ.ആർ.മുരുകദാസിനൊപ്പം അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച്‌ വരികയാണ്. ഇപ്പോൾ എ.ആർ. മുരുഗദാസ് ശിവകാർത്തികേയനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'മദാരാസി' എന്ന സിനിമയിലും  അർജിത്ത്   സഹ സംവിധായകനായി പ്രവർത്തിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് അർജിത്ത് അടുത്തുതന്നെ തമിഴ് സിനിമയിൽ നായകനായും അരങ്ങേറ്റം കുറിക്കുവാൻ പോകുകയാണ് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന വാർത്തയനുസരിച്ച് അർജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭു ദേവയാണത്രെ! അടുത്ത് തന്നെ ഔദ്യോഗികമായ പ്രഖ്യാപനം നടത്താനിരിക്കുന്ന ഈ ചിത്രത്തിൽഅർജിത്തിനൊപ്പം നായകിയായി അഭിനയിക്കാൻ മമിതാ ബൈജുവിനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ള റിപ്പോർട്ടും ഉണ്ട്. ഇപ്പോൾ വിജയ് നായകനാകുന്ന എച്. വിനോദ് സംവിധാനം ചെയ്തു വരുന്ന  'ജനനായകൻ' എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന മമിതാ ബൈജു അടുത്ത് ധനുഷ് നായകനാകുന്ന ഒരു ചിത്രത്തിലും അഭിനയിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശങ്കറിന്റെ മകൻ അർജിത്ത് നായകനാകുന്ന ചിത്രത്തിലും മമിതാ ബൈജുവാണ് നായികയാകുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img